Sunday, July 24, 2011

ചിത്രരചനാമത്സരം...2011 ആഗസ്ത് 15

സുവര്‍ണ്ണജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് 2011 ആഗസ്ത് 15ന് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ചിത്രരചനാമത്സരം ( വാട്ടര്‍ കളര്‍ ) നടത്തുന്നു. രാവിലെ 10.30 മുതല്‍ 12.30 വരെയാണ് മത്സരസമയം. എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം മത്സരം ഉണ്ടായിരിയ്ക്കും. പാലോട് പഴഞ്ചീരി യങ്ങ്സ്റ്റാര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രസ്തുത മത്സരം നടക്കുന്നത്. ഏവരേയും സ്വാഗതം ചെയ്യുന്നു.

Wednesday, July 20, 2011

ഹയര്‍ സെക്കന്ററി വിഭാഗം സയന്‍സ് ക്ലബ്ബ് ഉദ്ഘാടനം...ഉച്ചയ്ക്ക് 2.30...

Monday, July 11, 2011

യോഗ പരിശീലനം 2011 ജൂലൈ 24, കാവ്യാഞ്ജലി ഓഡിറ്റോറിയം

സുവര്‍ണ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി കുണ്ടൂര്‍ക്കുന്ന് ജനകീയ വികസന സമിതിയുടെ സഹകരണത്തോടെ 2011 ജൂലൈ 24 ന് ഞായറാഴ്ച കുണ്ടൂര്‍ക്കുന്ന് കാവ്യാഞ്ജലി ഓഡിറ്റോറിയത്തില്‍ വച്ച് യോഗ പരിശീലന ക്ലാസ് നടക്കുന്നു. ശ്രീ. വെള്ളിനേഴി സചീന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രസ്തുത പരിശീലനം, വടശ്ശേരിപ്പുറം ഗവ.ആയുര്‍വ്വേദ ആശുപത്രിയിലെ ഡോ. പി.എം. ദിനേശന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 മുതല്‍ 12.30 വരെ വിദ്യാര്‍ത്ഥികള്‍ക്കായും ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ മുതിര്‍ന്നവര്‍ക്കായും പരിശീലനം നടക്കും. പങ്കെടുക്കുക...വിജയിപ്പിയ്ക്കുക....

Saturday, July 9, 2011

ധനസമാഹരണം-കൊടക്കാട് കേന്ദ്രം
















(ചിത്രങ്ങള്‍:ഷെഫീര്‍മാസ്റ്റര്‍-വി.പി.എ.യു.പി.എസ് -Nokia N73 )

ധനസ്വീകരണം: ശ്രീ എ. ശിവരാമന്‍ നായര്‍
ആദ്യ സംഭാവന: ശ്രീ. ഹംസമാസ്റ്റര്‍ (മുന്‍ ഹെഡ്മാസ്റ്റര്‍,കൊടക്കാട് എല്‍.പി.സ്കൂള്‍)
ശ്രീ.ഉമേഷ്ബാബു (പൂര്‍വ വിദ്യാര്‍ഥി)

Thursday, July 7, 2011

Notice 1

(click to enlarge)

ജൂലയ് 4 ഫണ്ട് ശേഖരണം

TSNMHSS സുവണ്ണജയന്തി

ജൂലയ് 4 ഫണ്ട് ശേഖരണം (കുറിപ്പ്)

കേന്ദ്രങ്ങൾ : കൊടക്കാട്, കുണ്ടൂർകുന്ന്, പാലോട്, ആറ്റാശേരി, കുലിക്കിലിയാട്

ഓരോകേന്ദ്രത്തിലും 1-2 അധ്യാപകർ, 1-2 പ്രോഗ്രാം, സാമ്പത്തികം കമറ്റി അംഗം.

1. യോഗനടപടികൾ

1. പ്രാർഥന

2. സ്വാഗതം: കേന്ദ്ര ചുമതലയുള്ള സ്വാഗതസംഘം പ്രവർത്തകൻ (5 മിനുട്ട് )

3. അധ്യക്ഷൻ: കേന്ദ്രത്തിലെ പ്രമുഖനായ ഒരാൾ (മുങ്കൂട്ടിത്തീരുമാനിക്കണം. ഇദ്ദേഹമാണ് ഫണ്ട് സ്വീകരിക്കുന്നത്) (5-6 മിനുട്ട്)

4. സുവർണ്ണജയന്തി വിശദീകരണം : പങ്കെടുക്കുന്ന അധ്യാപകൻ / കമ്മറ്റി അംഗം (10-12 മിനുട്ട്)

5. ചർച്ച-വിശദാംശങ്ങളിൽ ഊന്നി (15 മിനുട്ട്)

6. ഫണ്ട് സ്വീകരണം: മുങ്കൂട്ടി നിശ്ചയിച്ച ആൾ ആദ്യം/ പിന്നെ കഴിയുന്നത്ര പേർ

7. നന്ദി പ്രകടനം: പങ്കെടുക്കുന്ന അധ്യാപകൻ

2. രേഖകൾ

(യോഗത്തിൽ പങ്കെടുക്കുന്ന ചുമതലയുള്ള അധ്യാപകൻ ശേഖരിക്കേണ്ട രേഖകൾ)

1. ഹാജർ: പങ്കെടുത്ത ആളുകളുടെ പേർ / ഫോൺ നമ്പ്ര് / സ്കൂളുമായുള്ള ബന്ധം (വിദ്യാർഥി ? രക്ഷിതാവ് ? വർഷം ?)

2. യോഗ റിപ്പോർട്ട് (വളരെ ചുരുക്കി)

3. ചർച്ചയിൽ വന്ന പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ, വിമർശനങ്ങൾ, അഭിപ്രായങ്ങൾ

4. ഫണ്ട് വിശദാംശങ്ങൾ

5. രശീത് പുസ്തകങ്ങൾ

6. ഫോട്ടോ, വീഡിയോ ക്ലിപ്പുകൾ (മൊബൈലിൽ എങ്കിലും)

3. സുവർണ്ണജയന്തി വിശദീകരണം (പ്രധാന സൂചനകൾ)

· സ്കൂളിന്റെ ചരിത്രം (50 ർഷം മുൻപ്- നാടിന്റെ വിളക്ക്- ഇപ്പോൾ 9000 ഓളം കുട്ടികൾ ഇതുവരെ വിദ്യനേടിയത്- ‌-2 മുതൽ +2 വരെ യുള്ള വികാസം-നാടിന്റെ വികസനത്തിൽ പങ്കാളി)

· സുവർണ്ണ ജയന്തി പരിപാടികൾ പ്രധാനപ്പെട്ടവ വിശദാംശങ്ങളോടെ (അക്കാദമിക്ക് ., രക്ഷാകർത്തൃശാക്തീകരണം, വികസന സെമിനാർ, നാടകം, കയ്യെഴുത്ത്മാസിക,പ്രാദേശിക പഠനകേന്ദ്രങ്ങൾ, കലാപരിപാടികൾ, സ്ഥാപകദിനം, 2012 ജൂൺ 4 സമാപനം)

· സുവർണ്ണജയന്തി പ്രസക്തി: എല്ലാവർക്കും പഠിക്കാനവസരം കിട്ടിയതുകൊണ്ട് നാടിനുണ്ടായ വളർച്ച- പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്തുക- സാമൂഹ്യവത്ക്കരിക്കുക. ‘എന്റെസ്കൂൾ എന്റെ നാടിന്റെ സ്കൂൾ‘. സുവർണ്ണജൂബിലി സ്മാരകം നിർമ്മിക്കണം.

· ഇനി ഈ കേന്ദ്രങ്ങൾ, തുടർന്ന് പ്രാദേശിക സ്വാഗതസംഘങ്ങളായി നിലനിൽക്കണം- പ്രാദേശിക പഠനകേന്ദ്രങ്ങൾ ആലോചിക്കണം. ഇനിയും അധികം ആളുകളുടെ പങ്കാളിത്തം ഉണ്ടാക്കണം.