Monday, August 15, 2011

ഓണാവധിക്കാലത്ത് സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം നടത്തണമെന്ന് സുവര്‍ണ്ണജയന്തി ആഘോഷസമിതി ആഗ്രഹിയ്ക്കുന്നു. 1962 മുതല്‍ 2010 വരെയുള്ള കാലയളവിലെ വിദ്യാര്‍ത്ഥികള്‍ സജീവമായി സംഗമത്തില്‍ പങ്കുചേരണമെന്ന് അപേക്ഷിയ്ക്കുന്നു.
സുവര്‍ണ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആഗസ്ത് 15 ന് തച്ചനാടുകര പഞ്ചായത്തിലെ എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ചിത്രരചനാമത്സരം നടന്നു. പാലോട് , പഴഞ്ചീരി യങ്ങ് സ്റ്റാര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. വിവിധ സ്കൂളുകളില്‍നിന്നായി 68 പ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുത്തു. ( എല്‍.പി : 20, യു.പി : 37, ഹൈസ്കൂള്‍ : 9, ഹയര്‍ സെക്കണ്ടറി : 2 ). രാവിലെ 11 മണിയ്ക്ക് തുടങ്ങിയ മത്സരം ഉച്ചയ്ക്ക് 1 മണിയ്ക്ക് അവസാനിച്ചു

ഭാരതത്തിന്റെ അറുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം സ്കൂളില്‍ സമുചിതമായി കൊണ്ടാടി..രാവിലെ ഹെഡ്മാസ്റ്റര്‍ ദേശീയപതാകയുയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്കു തുടക്കമായി...പതാകാവന്ദനം, പതാകാഗാനം എന്നിവയ്ക്കു ശേഷം ഹെഡ്മാസ്റ്റര്‍ സ്വാതന്ത്ര്യദിനസന്ദേശം അറിയിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. എ.കെ. വിനോദ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 2010-11 അദ്ധ്യയനവര്‍ഷത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ന്റെയും പി.ടീ .എ യുടെയും വിവിധ വ്യക്തികളുടെയും വകയായുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുമാരി. ആതിര ടി.എ, രശ്മി പി നായര്‍ എന്നിവരാണ് കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയത്. ശ്രീ.എ.കെ. വിനോദ്, വാര്‍ഡ് മെമ്പര്‍ കെ. സരോജിനി, കെ. സുബഹ്മണ്യന്‍, കെ.ടി. വിജയന്‍, എം.എസ്. ജയന്‍ എന്നിവരാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ചിത്രപ്രദര്‍ശനം സ്കൂള്‍ ലീഡര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി ഹിന്ദി ക്ലബ്ബ് അംഗങ്ങള്‍ ദേശഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പുരാവസ്തു പ്രദര്‍ശനവുമുണ്ടായി.

Sunday, August 7, 2011

സുവര്‍ണ്ണജയന്തിയോടനുബന്ധിച്ച് പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായി ആഗസ്ത് 12 നു നടത്താനിരുന്ന “ രക്ഷാകര്‍ത്തൃശാക്തീകരണം “ ചില സാങ്കേതിക കാരണങ്ങളാല്‍ സെപ്തംബര്‍ ആദ്യവാരത്തിലേയ്ക്കു മാറ്റിയിരിയ്ക്കുന്നു...
സുവര്‍ണ്ണജയന്തി പ്രോഗ്രാം കമ്മിറ്റി മീറ്റിങ്ങ് : 08-08-2011 തിങ്കളാഴ്ച, വൈകീട്ട് 3 മണിയ്ക്ക്...പങ്കെടുക്കുക...